News
ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ! വീഡിയോ കാണാം
ശസ്ത്രക്രിയക്കിടെ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളില്‍ നിന്നും വായയിലൂടെ നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുത്തു. റഷ്യലിലെ ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്. അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയുടെ വായ്ക്കുള്ളില്‍ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കെടുക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമല്ല. ശസ്ത്രക്രിയയില്‍ സഹായിക്കാനെത്തിയ നഴ്‌സ് പാമ്പിന്റെ വലുപ്പം കണ്ട് ഞെട്ടി പിന്നിലേക്കു മാറുന്നുണ്ട്. ഏത് വിഭാത്തില്‍പ്പെട്ട പാമ്പ് ആണെന്നോ എത്ര ദിവസങ്ങളായി അത് സ്ത്രീയുടെ ശരീരത്തിനുള്ളിലുണ്ടായിരുന്നു എന്നോ വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News