24.2 C
Kottayam
Saturday, June 6, 2026

ലൈംഗികാരോപണം: ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

Must read

ബെംഗളൂരു: ലൈംഗികാരോപണത്തിലും തനിക്കെതിരേ രജിസ്റ്റര്‍ചെയ്ത പീഡനക്കേസിലും ആദ്യ പ്രതികരണവുമായി ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ. സത്യം ജയിക്കുമെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ ഇല്ലെന്നുമാണ് പ്രജ്വല്‍ രേവണ്ണ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. അഭിഭാഷകന്‍ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അഭിഭാഷകന്‍ മുഖേന അന്വേഷണസംഘത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പും പ്രജ്വല്‍ രേവണ്ണ എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നത്. അതിനാല്‍ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തില്‍ പറയുന്നു.

നേരത്തെ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏഴുദിവസം കൂടി സാവകാശം ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന പ്രജ്വല്‍ രേവണ്ണ മറുപടി നല്‍കിയത്.

ലൈംഗികവീഡിയോകള്‍ പ്രചരിച്ചതോടെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. സമന്‍സ് അയച്ചതോടെ മെയ് മൂന്നിനോ നാലിനോ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരികെയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പ്രജ്വല്‍ രേവണ്ണ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്.

- Advertisement -

അതിനിടെ, പ്രജ്വലിന്റെ മുന്‍ഡ്രൈവര്‍ കാര്‍ത്തിക്കിന്റെ മൊബൈല്‍ഫോണ്‍ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. അശ്ലീലവീഡിയോകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനായാണ് പോലീസ് ഫോണ്‍ പിടിച്ചെടുത്തത്. പ്രജ്വലിന്റെ വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് ബി.ജെ.പി. നേതാവിനാണ് കൈമാറിയതെന്ന് ഡ്രൈവര്‍ കാര്‍ത്തിക്ക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week