വെറും ഒരു യാത്രക്കാരിക്കുവേണ്ടി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!

റാഞ്ചി: വെറും ഒരു യാത്രക്കാരിക്കുവേണ്ടി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോത്രവര്‍ഗമായ താന ഭഗത്ത് ഭൂമിയുടെ അവകാശത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്സ്പ്രസ് പിടിച്ചിട്ടു.

പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ അനിശ്ചിതമായി യാത്ര വൈകുന്നത് കണക്കിലെടുത്ത് അധികൃതര്‍ പല ട്രെയിന്‍ സര്‍വീസും റദ്ദാക്കി. ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഒരുക്കി.

എന്നാല്‍ നിയമവിദ്യാര്‍ഥിനിയായ അനന്യ ബസിലോ ടാക്സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് ട്രെയിന്‍ ഒറ്റ യാത്രക്കാരിയ്ക്ക് വേണ്ടി 535 കിലോമീറ്റര്‍ സഞ്ചരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News