EntertainmentKeralaNews
ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്ന് കേരളം ഫിലിം ചേംബർ
കൊച്ചി:നടൻ മോഹൻ ലാലിനെതിരെ കേരളം ഫിലിം ചേംബർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമായ ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ പ്രഖ്യാപിച്ചിരിക്കുന്നത്.ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റർ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹൻ ലാലിനു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
സൂപ്പർ താരത്തിനോ സൂപ്പർ നിർമാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുവർഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റർ ഉടമകൾ രംഗത്ത് വന്നെങ്കിലും നിർമാതാവും അണിയറ പ്രവത്തകരും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News