ഗംഭീര വേഷത്തിൽ കാവ്യ മാധവൻ,ചിത്രങ്ങൾ വൈറലാകുന്നു
കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പൊതുപരിപാടികളിൽ കാവ്യ സജീവമാണ്. സുഹൃത്തുക്കളുടെ പരിപാടികൾക്ക് ദിലീപിനോടൊപ്പം നടി പ്രത്യക്ഷപ്പെടാറുണ്ട് കുഞ്ഞ് ജനിച്ചതിന് ശേഷമാണ് നടി വീണ്ടും പൊതുപരിപാടികളിൽ സജീവമാകാൻ തുടങ്ങിയത്. കാവ്യയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാകാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടി നമിത പ്രമോദ് പങ്കുവെച്ച ചിത്രമാണ്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ വിരുന്നിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രം. നമിതയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കാവ്യ മാധവനെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരുടെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുരിദ്ദാറിൽ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഗൗണാണ് നമിത അണിഞ്ഞിരിക്കുന്നത്.
ദിലീപിന്റെ മകൾ മീനാക്ഷിയുടേയും നാദിർഷയുടെ മകൾ ആയിഷയുടേയും അടുത്ത സുഹൃത്താണ് നമിത. താരങ്ങൾ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയിഷയുടെ വിവാഹത്തിന് ചുവന്ന സാരിയുടുത്ത് മല്ലപ്പൂവ് ചൂടിയാണ് മീനാക്ഷി എത്തിയത്. താരപുത്രിയുടെ ഈ ചിത്രം വൈറലായിരുന്നു . വിവാഹ ദിവസം നമിതയും ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിന് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തിരുന്നു.