EntertainmentKeralaNews

FEFKA:ചുള്ളിക്കാടും ജോയ് മാത്യുവും നേര്‍ക്കുനേര്‍,ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്‌

കൊച്ചി: അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും ജനാധിപത്യം എത്തുമ്പോൾ മലയാളത്തിലെ എഴുത്തുകാരുടെ മനസ്സ് ഇടത്തോടാണോ വലത്തോട്ടാണോ എന്ന് വ്യക്തമാകും. താര സംഘടനയായ അമ്മയിൽ മോഹൻലാൽ മുമ്പോട്ട് വച്ച പാനലിനെ അട്ടിമറിച്ച് ജയിച്ച മണിയൻപിള്ള രാജു. മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുത്തപ്പോൾ മറ്റ് പല സ്ഥാനത്തും വാശിയേറിയ മത്സരം നടന്നു.

ഇതേ മാതൃക ഫെഫ്കയിലും എത്തുകയാണ്. സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക. ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. ഈ സംഘടനയിലാണ് പതിവുകൾ തെറ്റിച്ച് ആദ്യ മത്സരം നടക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടും ജോയ് മാത്യുവും. ഇതിനിടെ എതിരില്ലാതെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാം തെരഞ്ഞെടുത്തു. ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. വളരെ കാലം ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ ഈ സംഘടനയുടെ തലപ്പത്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി.

സംഘടനയുടെ ഘടനയനുസരിച്ച് ജനറൽ സെക്രട്ടറിയാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റിനേക്കാൾ അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. അങ്ങനെ ഉണ്ണികൃഷ്ണനും എകെ സാജനും പിന്നാലെ ജിനു എബ്രഹാം എംടി അടക്കമുള്ളവർ അംഗങ്ങളായ സംഘടനയെ നയിക്കാനെത്തുന്നു.

കാപ്പ സിനിമ നിർമ്മിച്ചത് റൈറ്റേഴ്സ് യൂണിയനാണ്. ഈ സിനിമയ്ക്ക് പിന്നിൽ സംഘടനയ്ക്ക് വേണ്ടി നിർമ്മാതാവായി നിറഞ്ഞതും ജിനുവാണ്. അദ്യമായിട്ടായിരുന്നു സിനിമാ നിർമ്മാണത്തിലേക്ക് സംഘടന കടന്നത്. കാപ്പ വിജയവുമായി. പിന്നാലെ സംഘടനയെ നയിക്കാനുള്ള ഉത്തരവാദിത്തവും ജിനുവിന് എത്തുന്നു.

ഇടത് സർക്കാരിനെ നിരന്തരം വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വ്യക്തിത്വമാണ് ജോയ് മാത്യുവിന്റേത്. നടനായും സംവിധായകനായും നിർമ്മാതാവായും എഴുത്തുകാരനായും നിറയുന്ന പഴയ മാധ്യമ പ്രവർത്തകൻ. സാമൂഹിക പ്രസക്തിയുള്ള ഏത് വിഷയത്തിലും ജോയ് മാത്യു മറകൂടാതെ മറുപടി പറയും. ഉറച്ച നിലപാടുള്ള ജോയ് മാത്യുവിനെ നേരിടുന്നത് എഴുത്തിൽ ഇടതു തീഷ്ണത നിറച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടും.

എഴുത്തിന്റെ ലോകത്ത് നിന്ന് അഭിനയത്തിലും തിളങ്ങി വെള്ളിത്തിരയിൽ നിറഞ്ഞ ചുള്ളിക്കാട് യുവത്വത്തിന്റെ ക്ഷോഭമായിരുന്നു എൺപതുകളിൽ. അതുകൊണ്ട് തന്നെ ചുള്ളിക്കാടും ജോയ് മാത്യുവും തമ്മിലെ മത്സരം തീപാറുമെന്നാണ് സിനിമാക്കാർ പറയുന്നത്. ഇന്നാണ് തെരഞ്ഞെടുപ്പ്. മുമ്പും സംഘടനയുടെ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിട്ടുണ്ട്. ചുള്ളിക്കാടാണ് ഔദ്യോഗിക പാനലിന്റെ സ്ഥാനാർത്ഥിയും.

എഴുത്തുകാരുടെ സംഘടനയിൽ രണ്ട് വൈസ് പ്രസിഡന്റ് പദവികളാണുള്ളത്. ഇതിലേക്ക് നാലുപേർ നാമനിർദ്ദേശ പത്രി നൽകി. മങ്കൊമ്പ് ഗോപാലകൃഷ്ണനും എംആർ ജയഗീതയും സത്യനാഥും സിബികെ തോമസും നാമനിർദ്ദേശം നൽകി. രണ്ട് ജോയിന്റെ സെക്രട്ടറി പദത്തിലേക്ക് മൂന്ന് പേരുണ്ട്. ശ്രീകുമാർ അരുക്കുറ്റിയും സന്തോഷ് വർമ്മയും റോബിൻ തിരുമലയും. ട്രഷററായി ശ്രീമൂലനഗരം മോഹൻ മാത്രമാണ് പത്രിക നൽകിയത്. അതുകൊണ്ട് തന്നെ എതിരില്ലാതെ അദ്ദേഹം ട്രഷററാകും. എക്സിക്യൂട്ടീവ് സമിതിയിലേക്ക് 14 ഒഴിവുകളുണ്ട്. എന്നാൽ എട്ടു പേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ. ഇവർ എതിരില്ലാതെ ജയിക്കും.

ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് എത്തുന്നവർ. ബാക്കി സ്ഥാനങ്ങളിലേക്ക് ജനറൽ കൗൺസിൽ യോഗത്തിൽ നാമനിർദ്ദേശം നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker