മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി,പിതാവിന് വധശിക്ഷ
ചണ്ഡിഗഢ് : പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മൂന്നുവർഷത്തോളം പിതാവ് പെൺകുട്ടി നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു, പെൺകുട്ടി ഗർഭിണിയായതോടെ 2020ലാണ് സംഭവം പുറത്തറിഞ്ഞത്.
ഗർഭിണിയായതോടെ പെൺകുട്ടി പൽവാൽ വനിതാ പൊലീസ് സറ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിതാവ് തന്നെ മൂന്നുവർഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പെൺകുട്ടി മൊഴി നൽകിയത്.
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനയിൽ പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടർന്നാണ് കോടതി പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചത്. പ്രതിക്ക് 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ ഇരയ്ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.