News
വ്യാജ കോള്‍ സെന്റര്‍ പിടികൂടി; തട്ടിയെടുത്തത് എട്ടു കോടിയിലധികം രൂപ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധിപേരെ സൈബര്‍ ക്രൈം യൂണിറ്റ് പിടികൂടി. സംഭവത്തിലെ പ്രധാനപ്രതിയും കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി ഉള്‍പ്പടെ 17 പേരെയാണ് പിടികൂടിയത്.
രജൗരി ഗാര്‍ഡനിലാണ് ഈ വ്യാജ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവന്നത്. അമേരിക്കയിലെയും കാനഡയിലെയും ആളുകളെ ലക്ഷ്യമിട്ടാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിലൂടെ ഒരു വര്‍ഷത്തിനിടെ 2,268 പേരില്‍ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നും പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News