ഇത് പഴയ പണി കഴിയാത്ത രാജാക്കാട് പൊലീസ് സ്റ്റേഷൻ അല്ലേ!! ഹോട്ട് ലുക്കിൽ എസ്തർ അനിൽ.. ഫോട്ടോസ് വൈറൽ
കൊച്ചി:ബാലതാരമായി അഭിനയിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരമാണ് എസ്തർ അനിൽ. നല്ലവൻ, ഒരുനാൾ വരും തുടങ്ങിയ സിനിമകളിലൂടെയാണ് എസ്തർ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 2012 വരെ നിരവധി സിനിമകളിൽ എസ്തർ ബാലതാരമായി വേഷം ചെയ്തതെങ്കിലും ഒരുപാട് ശ്രദ്ധ പിടിച്ചുപറ്റുന്ന റോളുകൾ ഇല്ലായിരുന്നു. 2013 അവസാനമായി ദൃശ്യമാണ് എസ്തറിന് വഴിത്തിരിവായി മാറിയത്.
ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയമ്മയുടെ റോളിലാണ് എസ്തർ അഭിനയിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റാവുകയും എസ്തറിന് പ്രേക്ഷക പിന്തുണ ലഭിക്കുകയും അതുവഴി ആരാധകർ ഉണ്ടാവുകയും ചെയ്തു. എസ്തർ പിന്നീട് അതെ സിനിമയുടെ അന്യഭാഷാ റീമേക്കുകളിൽ ആ വേഷത്തിൽ തന്നെ അഭിനയിച്ച് അവിടെയുള്ള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള എസ്തർ ഇനി നായികയായി അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നപ്പോഴുള്ള എസ്തറിന്റെ മാറ്റം പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. പഴയ കുട്ടി താരത്തിൽ നിന്ന് എസ്തർ ഒരുപാട് മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പോലും എസ്തറിനെ ഗ്ലാമറസ് ലുക്കുകളിലാണ് പലപ്പോഴും ആരാധകർ കണ്ടിട്ടുള്ളത്.
അതേസമയം ഏറെ മാസങ്ങൾക്ക് ശേഷം എസ്തറിന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓറഞ്ച് നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് എസ്തർ തിളങ്ങിയത്. പ്രഭിൻ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. എസ്തറിന്റെ ചേട്ടനായ എബ്രഹാം ഇവാൻ അനിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പണി കഴിയാത്ത ആ പൊലീസ് സ്റ്റേഷൻ അല്ലേ എന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.