മാന്നാര്‍ : ആലപ്പുഴയിൽ വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ ഭാര്യ ഓമന ( 65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിനു മുറ്റത്തെ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി ലൈന്‍ പൊട്ടിയിരുന്നു. ഇതോടെ മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന ആറു വയസുകാരൻ ലൈൻ കമ്പിയിൽ കുടുങ്ങുങ്ങയായിരുന്നു. ചെറുമകനെ രക്ഷിക്കാൻ എത്തിയ അമ്മുമ്മ ഓമനയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാൻ എത്തിയ മരുമകൾ മഞ്ജുവിന് ഷോക്കേറ്റു. ഇരുവരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News