InternationalNews
ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം : വന്‍ നാശനഷ്ടം
പെട്രീന്‍ഷ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ക്രൊയേഷന്‍ നഗരമായ പെട്രീന്‍ഷയെ പിടിച്ചുകുലുക്കിയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ക്രൊയേഷ്യയെ കൂടാതെ, സെര്‍ബിയ, ബോസ്നിയ, ഹെര്‍സൊഗോവിന തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെട്രീന്‍ഷയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ആളപായം എത്രത്തോളമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും ക്രെയേഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News