കൊച്ചി: പാലാരിവട്ടം പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലം പണി ഒന്‍പത് മാസത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീധരനുമായി ഉടന്‍ തന്നെ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സാങ്കേതികപരമായും ഭരണപരമായും തികച്ചും ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് ജസ്റ്റീസ് റോഹിന്‍ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് എത്രെയും വേഗം പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് കടക്കാമെന്നും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News