തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നെറികേട് കാണിച്ചു, അതിന്റെ ഫലം അവര്‍ അനുഭവിയ്ക്കാതെ പോകില്ലെന്ന് ഇ.ശ്രീധരന്‍. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച നടപടിയുടെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല. അവര്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വര്‍ഗീയതയല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിക്കും.താന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News