Entertainment

ഒരുതരത്തിലുള്ള ലോജിക്കും കോമണ്‍സെന്‍സും ഇല്ലാത്ത വലിയ ദുരന്തമാണ് മിന്നല്‍ മുരളി, ഇതിനേക്കാള്‍ മിന്നല്‍ ഏല്‍ക്കുന്നതാണ് നല്ലത്; വിമര്‍ശിച്ച് ഡോ. സുല്‍ഫി നൂഹു

സോഷ്യല്‍മീഡയയിലടക്കം വലിയ ചര്‍ച്ചയായ ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’യെ വിമര്‍ശിച്ച് ഡോ. സുല്‍ഫി നൂഹു രംഗത്ത്. സിനിമയെ വാഴ്ത്തിയുള്ള കുറിപ്പുകള്‍ വൈറലാകുന്നതിനിടെയാണ് സിനിമയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കിവെച്ച് ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ.ഇതിനേക്കാള്‍ മിന്നലെല്‍ക്കുന്നതാണ് നല്ലത്. അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് ‘മിന്നല്‍ മുരളി’
ഇനി ഈ ‘ദുരന്തം’ കണ്ടിട്ട് സൂപ്പര്‍മാനാകുവാന്‍ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനില്‍ പിടിക്കുമോയെന്നാണ് പേടി. പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികള്‍ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാന്‍ വയ്യ. ഒരുതരത്തിലുള്ള ലോജിക്കും കോമണ്‍സെന്‍സും ഇല്ലാത്ത വലിയ ദുരന്തം.’- ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ‘മിന്നല്‍’ ദുരന്തം??
——–++++++++
‘മിന്നല്‍ മുരളി’ യെക്കുറിച്ച് മാത്രമല്ല ഒരു സിനിമയെക്കുറിച്ചും നിരൂപിക്കേണ്ടെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. ഇതിനേക്കാള്‍ മിന്നലെല്‍ക്കുന്നതാണ് നല്ലത്. അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് ‘മിന്നല്‍ മുരളി’
ഇനി ഈ ‘ദുരന്തം’ കണ്ടിട്ട് സൂപ്പര്‍മാനാകുവാന്‍ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനില്‍ പിടിക്കുമോയെന്നാണ് പേടി. പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികള്‍ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാന്‍ വയ്യ. ഒരുതരത്തിലുള്ള ലോജിക്കും കോമണ്‍സെന്‍സും ഇല്ലാത്ത വലിയ ദുരന്തം.
രണ്ടു പേര്‍ക്ക് മിന്നലില്‍ ഷോക്കേല്‍ക്കുന്നു. അമാനുഷിക ശക്തിയായി മാറുന്ന രണ്ടുപേരും എണ്‍പതുകളിലെ മലയാള സിനിമകളില്‍ നായകന്‍ ഒറ്റയടിക്ക് 10 പേരെ കൊല്ലുന്ന പോലെയുള്ള പ്രകടനങ്ങള്‍. രജനീകാന്ത് വെടിയുണ്ട കൈകൊണ്ട് പിടിച്ച് സിഗരറ്റിന് തീ കൊളുത്തുന്ന പോലെ!
അല്ല സോറി. അതൊക്കെയെന്ത്?

അതിനേക്കാള്‍ വെല്ലുന്ന മാരക പ്രകടനങ്ങള്‍. ‘മിന്നല്‍ മുരളി ‘ മാനസികമായി 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ ചിലപ്പോള്‍ രസിക്കാം. ഒരുപക്ഷേ അതിനും സാധ്യത കുറവാണ്. കാരണം അവരുടെയൊക്കെ ബുദ്ധി അതുക്കും മേലെയെന്നുള്ളതാണ് സത്യം. ആദ്യവട്ടം സിനിമ കാണാനിരുന്നപ്പോള്‍, ഷോക്കേറ്റ നായകന് മാരക ശക്തിയാര്‍ജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നില്‍ നിന്നും ഇറങ്ങിയോടി. അതുകഴിഞ്ഞ് സമൂഹമാധ്യമങ്ങളില്‍ നോക്കിയപ്പോള്‍ വളരെ കൃത്യനിഷ്ഠമായി സിനിമ നിരൂപണം ചെയ്യുന്ന ചില പ്രൊഫൈലുകളില്‍ നിന്നും മിന്നലിനെ കുറിച്ച് മാരക തള്ളലുകള്‍ സംഭവം സ്പൈഡര്‍മാന്‍ പോലെ സൂപ്പര്‍മാന്‍ പോലെ ഭയങ്കര ടെക്നിക്കാണത്രേ . അതുകൊണ്ട് സര്‍വ്വശക്തിയും സംഭരിച്ച് വീണ്ടും കാണാന്‍ ടിവിയുടെ മുന്നിലിരുന്നു. കൂടാതെ ശക്തമായ ടോവിനോ ഇഷ്ടവും കൂടിയായപ്പോള്‍ ഒന്നുകൂടി പരീക്ഷിക്കാമെന്ന് കരുതി.

ഈ സൂപ്പര്‍മാനും സ്പൈഡര്‍മാനുമൊക്കെ വിശ്വസിക്കുവാനുള്ള മാനസിക വളര്‍ച്ചയെ നമുക്കുള്ളൂവെന്ന് കരുതാന്‍ പ്രയാസം. അപ്പോഴാണ് അതിനേക്കാള്‍ വലിയ ദുരന്തമായ മിന്നല്‍ മുരളി. പൂമ്പാറ്റയും ബാലരമയും കോട്ടയം പുഷ്പനാഥുമൊക്കെ വായിക്കുന്ന മാനസിക നിലയിലെത്തി നില്‍ക്കാന്‍ കഴിഞ്ഞാല്‍ മിന്നല്‍ ദുരന്തം, വലിയ ദുരന്തമല്ലാതെ ചിലപ്പോള്‍ കാണാന്‍ കഴിയും. ആ മാനസികാവസ്ഥ ഇല്ലെങ്കില്‍ ദുരന്തം വരുംമുമ്പെ ഒളിച്ചോടുന്നതാണ് നല്ലത്. നല്ല ഒ ടി ടി സിനിമയ്ക്ക് കട്ടവെയ്റ്റിംഗ്.
ഡോ സുല്‍ഫി നൂഹു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker