മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം; സംഭവം ഞെട്ടിക്കുന്നതെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കൊത്ത: മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം. സംഭവം ഞെട്ടിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുന്നെന്ന് മമതാ ബാനര്‍ജി.
ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും നടത്തിയിട്ടില്ല. 5000 ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ഉള്ളത്. 750 ലധികം രോഗികളെ പരിചരിക്കുന്ന കെയര്‍ ഹോമുകള്‍ ഇവര്‍ക്കുണ്ട് അതില്‍ 243 എണ്ണം ഇന്ത്യയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയാണ് സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഏത് പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. നേരത്തെ പല ഹിന്ദു സംഘനകളും മിഷനറീസ് ഓഫ് ചാരിറ്റി മത പരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
പല സംസ്ഥാനങ്ങളും അത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതായി കേസുകള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശ വിനിമയ ചട്ടവുമായി ബന്ധപ്പെട്ടാണോ ഈ നടപടി എന്നതില്‍ ഇതുവരെ വ്യക്തതയില്ല.