InternationalNews
ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു, അതീവ ദുഖമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.
ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ്. ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം.1992ൽ ഇരുവരും വിവാഹമോചിതരായി. ഇവാനയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News