ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്മെന്റ് അവസാനിച്ചു, ഫലം ഇങ്ങനെ
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ ട്രംപിനെതിരെ സമാഹരിക്കാന്‍ കഴിഞ്ഞത് 48 വോട്ടമാത്രം.
കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍ വിജയം കണ്ടു. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രതിപക്ഷ നീക്കം തടഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നതായിരുന്നു ആദ്യ കുറ്റം.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നത് രണ്ടാമത്തെ കുറ്റം.രണ്ടും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ്‌റോംനി വോട്ടിങ്ങില്‍ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ നാലുമാസം മുന്‍പ് ട്രംപ് ഇംപീച്‌മെന്റിനു വിധേയനായിരുന്നു.
ഇതേത്തുടര്‍ന്നു ട്രംപിനെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റില്‍ ഇന്നലെ നടന്നത്. അധികാരദുര്‍വിനിയോഗം, സഭയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തല്‍ എന്നിവയാണു പ്രതിപക്ഷം കുറ്റവിചാരണയ്ക്കായി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇതോടെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുന്‍പാകെ വിചാരണയ്‌ക്കെത്തുകയും ചെയ്തത്.