Home-bannerInternationalNewsRECENT POSTS
കൊറോണ വൈറസ്; ചൈനയില്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വുഹാനില്‍ വൈറസ് ബാധിച്ചവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ ലിയാംഗ് വുഡോംഗ് മരിച്ചു. വുഹാന്‍ പ്രവിശ്യയില്‍ 57 പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കൊറോണ യൂറോപ്പിലേക്കും പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രാന്‍സില്‍ മൂന്നുപേര്‍ക്കും ഓസ്ട്രേലിയയില്‍ ഒരാള്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News