Uncategorized
പ്രശസ്ത സംവിധായകന്‍ അന്തരിച്ചു
പാലക്കാട്: സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു. പാലക്കാട് വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മലയാള ചലച്ചിത്ര രംഗത്തു പി. ഭാസ്കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം. 1977 ല്‍ അഷ്‌ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. കന്നി ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. വിധുബാല, കനക ദുര്‍ഗ്ഗ, മല്ലിക സുകുമാരന്‍ എന്നിവര്‍ വേഷമിട്ട ചിത്രമാണ്.
ഹര്‍ഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളില്‍ ബി. ഭാസ്കരന്‍ വേഷമിടുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News