കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്നയിപ്പോള്‍. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വഴിയരികില്‍ ബിരിയാണി വില്‍പ്പന നടത്തവെ ചിലര്‍ കച്ചവടം തടസപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതായി സജ്‌ന സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും സിനിമാ താരങ്ങളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്‌നയ്ക്ക് പിന്തുണയുമായി എത്തി.
എന്നാല്‍ ഇത് തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാന്‍സ്‌വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു.
ഒപ്പമുള്ള ആളിനോട് സജ്ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്.
തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്‌ന. ഇതിനിടെയാണ് സജ്‌നയ്‌ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്തെത്തിയത്.
ഓഡിയോ ഇവിടെ കേൾക്കാം
https://youtu.be/1LHN4SszRNA