25.9 C
Kottayam
Friday, April 26, 2024

‘വിമര്‍ശനങ്ങള്‍ക്കായുള്ള വാതില്‍ തുറന്നു കിടക്കുന്നു’; ലുക്മാന്‍ ചിത്രത്തെക്കുറിച്ചു സംവിധായകന്‍

Must read

ഓപ്പറേഷന്‍ ജാവയുടെ വിജയത്തിന് ശേഷം ലുക്മാനൊപ്പം,സുധി കോപ്പയും,ശ്രീജാദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ചിത്രത്തെക്കുറിച്ചു കമന്റ് ചെയ്യുന്നത് നവാഗത സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര വര്‍മയാണ്. മറ്റെല്ലാം മാറ്റി വെച്ചു സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം തികയുന്ന ജിഷ്ണുവും കൂട്ടുകാരും ബിഗ് സ്‌ക്രീന്‍ സ്വപ്നങ്ങളുമായി മലയാളി സ്വീകരണ മുറികളിലേക്ക് എത്തുന്നത് ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ഡ്രാമാ ത്രില്ലറിനൊപ്പമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്, ഞങ്ങള്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ മാസങ്ങളുടെ അധ്വാനമാണ്, എങ്കിലും കോംപ്രമൈസുകള്‍ ഇല്ലാതെ മനസില്‍ കണ്ട സിനിമ തന്നെയാണ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്, അതില്‍ നിന്ന് അണുവിട മാറാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമ പുറത്തു വന്ന ശേഷം പൊളിറ്റിക്കല്‍ കറക്റ്റ്‌നസും, സിനിമയിലെ ഓരോ വരികളും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. ആ ചര്‍ച്ചകള്‍ക്കും, അതിലൂടെ വരുന്ന അഭിപ്രായങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ്, ജിഷ്ണു കൂട്ടിച്ചേര്‍ത്തു.

കാണാന്‍ കാത്തിരുന്ന വളരെ വ്യത്യസ്തമായ ഒരു നായക വേഷത്തിലൂടെ ലുക്മാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സുധി കോപ്പ മറ്റൊരു സുപ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ‘നോ മാന്‍സ് ലാന്‍ഡി’ ല്‍ നിറഞ്ഞു നില്‍ക്കുന്ന നായികാ കഥാപാത്രം ചെയ്തിരിക്കുന്നത് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ശ്രീജാ ദാസാണ്. രാത്രിയുടെ വന്യതയും, നിഗൂഡതയും ക്യാമറാ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പവി കെ പവനാണ്.

വ്യത്യസ്തമായ ഒരു പ്രമേയത്തെ പുതുമയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പീരുമേട് പശ്ചാത്തലമാകുന്നു. ആറ് ഗാനങ്ങള്‍ നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇംഗ്ലീഷ് ഗാനങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷെഫിന്‍ മായന്റെ കഠിനാധ്വാനം സൗണ്ട് ഡിസൈനില്‍ പ്രതിഫലിക്കുന്ന ഈ ചിത്രത്തിന് ജീവന്‍ നല്കുന്ന ശബ്ദം, അതിന് ചേര്‍ന്ന ഒരു പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തണമെന്ന സംവിധായകന്റെ നിര്‍ബന്ധം ഒടുവില്‍ പൂവണിയുന്നത് ആമസോണ്‍ പ്രൈമിലൂടെയാണ്. നവംബര്‍ ആദ്യ വാരത്തോടെ ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week