സബര്‍കാന്ത: പ്രമുഖ കമ്പനിയുടെ ലഘുഭക്ഷണ പാക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന് പരാതി. പാക്കറ്റിലെ ഭക്ഷണം കഴിച്ച് വയറിളക്കം അനുഭവപ്പെട്ട ഒരു വയസുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ പ്രേംപുര്‍ ഗ്രാമത്തിലാണ് സംഭവം.
ഗോപാല്‍ നംകീന്‍ എന്ന ലഘുഭക്ഷണ പാക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഇത് കുട്ടിക്ക് നല്‍കുന്നതിനിടെ കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റിലെ ചത്ത എലിയെ കാണുന്നത്.
ഇതോടെ വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ സമീപത്തെ ദവാദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News