24.8 C
Kottayam
Saturday, June 13, 2026

പ്രണയ ചതിയില്‍ ആദ്യം വീഴ്ത്തിയത് കാമുകന്‍; വീഡിയോ സുഹൃത്തുക്കൾക്കും കൈമാറി; നഗ്ന ദൃശ്യം കണ്ടവരെല്ലാം പിച്ചിച്ചീന്തി ; കായികതാരത്തെ പരിശീലകനും സഹ കളിക്കാരും വെറുതെ വിട്ടില്ല

Must read

പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി എത്തുമ്പോള്‍ കേരളം ഞെട്ടുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നിറയുന്നത്

ലൈംഗീക ചൂഷണത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയാണ്. ഒരു പെണ്‍കുട്ടിയെ ഇത്രയധികംപേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സംഭവം അപൂര്‍വമാണ്. സൂര്യനെല്ലിയിലെ പീഡനത്തിന് അപ്പുറത്തേക്കുള്ള ക്രൂരതയായി ഇത് മാറുന്നു. കായികതാരമാണ് പെണ്‍കുട്ടി. പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.

- Advertisement -

ലൈംഗിക ചൂഷണത്തിനെതിരേ സ്‌കൂളില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യൂ.സിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം.

- Advertisement -

തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ സി.ഡബ്ല്യൂ.സി. പോലീസിന് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. ആദ്യഘട്ടത്തില്‍ പത്തനംതിട്ട സ്റ്റേഷനിലും മറ്റൊരു സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ, പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചയിടങ്ങളിലെ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്യും.

- Advertisement -

13 വയസുള്ളപ്പോള്‍ പീഡനം തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി കാമുകന്‍ പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ നഗ്നചിത്രവും വീഡിയോയും എടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ പങ്കുവച്ചു. ഒരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കി.

നഗ്‌നദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളില്‍വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

രണ്ടുകേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്,വിനീത്,സുബിന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചു ആനന്ദ് എന്നൊരാള്‍ക്കായി തിരച്ചില്‍ നടത്തുന്നതുകയാണ്.

മറ്റുള്ളവരുടെ പേരുവിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന വകുപ്പും ചുമത്തും. സ്‌കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടിയെ ക്യാംപില്‍വച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week