ധനുഷ് വീണ്ടും വിവാഹിതനാവുന്നു, വധു നടി മീന! രണ്ടാളും ചെറുപ്പമാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍
ചെന്നൈ:കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച് രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം. കുട്ടികൾ മാറി മാറി ഇരുവരുടെയും കൂടെ താമസിക്കാൻ എത്തുന്നുമുണ്ട്.
എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഏറ്റവും പുതിയതായി ധനുഷ്-മീന താരങ്ങളെ പറ്റിയാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്.
ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് രജനികാന്തിന്റെ വീടിന് മുന്നില്‍ തന്നെ വലിയ ബംഗ്ലാവ് പണിതിരുന്നു. ഇത് മക്കളെ കാണാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രജനികാന്ത് അതില്‍ അസ്വസ്ഥനാണെന്ന് താരം പറയുന്നു.
നടി മീന സിനിമയിലെത്തിയിട്ട് നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സെലിബ്രേഷന്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് രജനികാന്താണ്. അതിനര്‍ഥം ഇരുവരും തമ്മില്‍ നല്ല ഐക്യമാണെന്നാണ്. അങ്ങനെയുള്ളപ്പോള്‍ ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. അതിനുള്ള വിശദീകരണവും താരം നല്‍കി.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം..
എന്നാല്‍ മീനയുടെ ചടങ്ങില്‍ രജനികാന്ത് വന്നതോടെ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരും കണ്‍ഫ്യൂഷനിലായി. തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്‌നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, രംഗനാഥന്‍ പറയുന്നു.
എന്തായാലും താരങ്ങളെ പറ്റി കേട്ടതാണ് താന്‍ പറഞ്ഞതെന്നും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെന്നും രംഗനാഥന്‍ സൂചിപ്പിച്ചു. ഇങ്ങനെ വായില്‍ തോന്നിയത് പറയുന്ന താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. നടന്‍ രംഗനാഥന്‍, മീന-ധനുഷിനെ കുറിച്ച് സംസാരിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
തെളിവില്ലാതെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്. അതുപോലെ ശരീരത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞതും മീനയുടെയും ധനുഷിന്റെയും ആരാധകരെ രോഷത്തിലാക്കിയിരിക്കുകയാണ്. കേട്ടതിലൊന്നും സത്യമില്ലെന്നാണ് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവിൽ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മീനയും ധനുഷും. വാത്തി എന്ന സിനിമയാണ് ധനുഷിൻ്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ഭർത്താവിൻ്റെ വേർപാടുണ്ടായി ദിവസങ്ങൾക്കുള്ളിൽ മീനയും അഭിനയത്തിലേക്ക് എത്തിയിരുന്നു.