മൂന്നാമത്തെ കൂടിക്കാഴ്ചയിൽ ആ സംവിധായകൻ എന്നെ പീഡിപ്പിച്ചു, സൗത്തിൽ ആരും തൊടുക പോലും ചെയ്തിട്ടില്ല; പായൽ ഘോഷ്
മുംബൈ:തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പായൽ ഘോഷ്. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
രാഷ്ട്രീയത്തിലും സജീവമാണ് താരം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട് പായൽ ഘോഷ്.
പതിനേഴാം വയസിൽ ബിബിസിയുടെ ഒരു ടെലിഫിലിമിലൂടെയാണ് പായൽ ഘോഷ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം പ്രയാണം എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നടിയുടെ തെന്നിന്ത്യൻ സിനിമ അരങ്ങേറ്റം.
പിന്നീട് കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മൂന്നോളം സിനിമകളിലാണ് നടി അഭിനയിച്ചത്. അതിനിടെ ചില വിവാദ പരാമര്ശങ്ങളിലൂടെയും മറ്റും പായൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെയുള്ള പായൽ ഘോഷിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയായി മാറുന്നത്. ഇന്നലെയാണ് നടനെതിരെ ഗുരുതരമായൊരു ആരോപണം ഉന്നയിച്ച് പായൽ പോസ്റ്റ് ഇട്ടത്.
സൗത്ത് ഇന്ത്യയിലെ പല സംവിധായകരോടൊപ്പവും പ്രവർത്തിച്ചപ്പോഴും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ സംവിധായകൻ തന്നെ പീഡിപ്പിച്ചു ചെയ്തു എന്നാണ് പായലിന്റെ പോസ്റ്റ്.
‘തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ രണ്ടു ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർക്ക് ഒപ്പവും മറ്റു സംവിധായകർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ പോലും എന്നെ മോശമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ല,’
‘പക്ഷെ ബോളിവുഡിൽ ഞാൻ അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ എന്നെ ബലാത്സംഗം ചെയ്തു. ഇനി പറയൂ ഞാൻ എന്തിനു തെന്നിന്ത്യൻ സിനിമയെ വാചാലയാവാതിരിക്കണം,’ എന്നായിരുന്നു നടി കുറിച്ചത്.
നേരത്തെയും അനുരാഗ് കശ്യപിനെതിരെ ഇതേ ആരോപണവുമായി പായൽ ഘോഷ് എത്തിയിരുന്നു. 2013 ൽ മുംബൈയിലെ വെർസോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വെച്ച് ഒരു ബോളിവുഡ് സംവിധായകൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് നടി ആരോപിച്ചിരുന്നു.
2020 ൽ അനുരാഗ് കശ്യപിനെതിരെ നടി ബലാത്സംഗത്തിനും പീഡനത്തിനും നടി കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പോലീസ് സംവിധായകന്റെ മൊഴി എടുക്കുകയും പായൽ ഘോഷിന്റെ ആരോപണങ്ങൾ അനുരാഗ് കശ്യപ് നിഷേധിക്കുകയും ചെയ്തിരുന്നു.
ഭാവിയിൽ സത്യം എന്താണെന്ന് എല്ലാവരും തിരിച്ചറിയുമെന്നും സംവിധാകൻ പറഞ്ഞിരുന്നു. നടി തപ്‌സി ഉൾപ്പെടെയുള്ള പ്രമുഖരും അനുരാഗ് കശ്യപിനെ പിന്തുണച്ച് അന്ന് രംഗത്തെത്തിയിരുന്നു.
അതിനൊക്കെ പിന്നാലെയാണ് അനുരാഗ് കശ്യപിത്തിനെതിരെ വീണ്ടും പായൽ ഘോഷ് ആരോപണം നടത്തിയിരിക്കുന്നത്. അടുത്തിടെ നടി തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശംസിക്കുകയും എൻടിആറിനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തത് വൈറലായിരുന്നു.
ജൂനിയർ എൻടിആറിന്റെ വ്യക്തിത്വത്തെ കുറിച്ചാണ് പായൽ സംസാരിച്ചത്. എൻടിആറിനെപ്പോലുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നാണ് നടി പറഞ്ഞത്.
അതിനു പിന്നാലെയാണ് ബോളിവുഡിൽ നിന്ന് ഇങ്ങനെ ഒരു അനുഭവമാണ് ഉണ്ടായതെന്ന് പറഞ്ഞു നടി പോസ്റ്റ് ഇട്ടത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം, ബോളിവുഡിലെ ഇക്കാലത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. തിരക്കഥാകൃത്തായും നിർമാതാവായുമെല്ലാം അനുരാഗ് തിളങ്ങിയിട്ടുള്ള അനുരാഗ്, ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയാണ് സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുന്ന നിലപാടുകളിലൂടെയും അനുരാഗ് കയ്യടി നേടാറുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ഫ്രൈഡെ എന്ന ചിത്രത്തിലൂടെയായിരുന്നു അനുരാഗിന്റെ അരങ്ങേറ്റം. വൺ ടു വൺ എന്നൊരു തമിഴ് ചിത്രമാണ് സംവിധായകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.