NationalNews

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി,കഴിഞ്ഞ 18 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 8 തകരാറുകൾ

ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയതാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ദുബൈക്ക് പുറപ്പെട്ട ദില്ലിയിൽ നിന്നുള്ള വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

സ്‌പൈസ് ജെറ്റിന്റെ കാണ്ട്ല- മുംബൈ വിമാനത്തിന്റെ വിന്‍ഡോ ഷീല്‍ഡിന്റെ പുറം ഗ്ലാസില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അടിയന്തരമായി നിലത്തിറക്കിയിരുന്നു.

വിമാനം 23,000 അടി ഉയരത്തില്‍ ആയിരുന്നപ്പോഴാണ് വിന്‍ഡ്ഷീല്‍ഡിന്റെ പുറം പാളി വിണ്ടുകീറിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റുമാര്‍ മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്പൈസ് ജെറ്റ് ക്യൂ 400 വിമാനം എസ് ജി 3324 ആണ് യാത്രയ്ക്കിടെ പി 2 സൈഡ് വിന്‍ഡ്ഷീല്‍ഡിന്റെ പുറം പാളി പൊട്ടിയ നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദം സാധാരണ നിലയിലായിരുന്നു.17 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവിക്കുന്ന ഏഴാമത്തെ സംഭവമാണിത്.

അന്നുതന്നെ മറ്റൊരു സംഭവത്തില്‍ ഇന്ധന ടാങ്ക് സൂചകത്തിലെ തകരാര്‍ കാരണം സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ഇന്ധന നില അറിയിക്കുന്ന ഇന്‍ഡിക്കേറ്റര്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്നായിരുന്നു ഇത്.ബോയിംഗ് 737 മാക്സ് വിമാനം ഇടത് ടാങ്കില്‍ നിന്ന് ആകാശ യാത്രാമധ്യേയാണ് അസാധാരണമായ നിലയില്‍ ഇന്ധനത്തിന്റെ അളവ് കുറയുന്നതായി കാണിച്ച് തുടങ്ങിയത്. ഇതോടെ വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker