23.1 C
Kottayam
Tuesday, October 15, 2024

‘കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറാവുക’ ബജ്‌രംഗ് പുണിയയ്ക്ക് വധഭീഷണി

Must read

ചണ്ഡീഗഢ്: കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ്‌രംഗ് പുണിയയ്ക്ക് വധഭീഷണി. അന്താരാഷ്ട്ര നമ്പറില്‍നിന്നും വാട്‌സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചതായി പുണിയ പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ സന്ദേശത്തില്‍ പറയുന്നു.

ഞായറാഴ്ചയാണ് പുണിയയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സ്‌റ്റേഷനില്‍ പുണിയ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

'ബജ്‌രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്', സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, ബജ്‌രംഗ് പുണിയയ്ക്കും വിനേഷ് ഫോഗട്ടിനുമെതിരായി പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനോട് ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടു. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബ്രിജ് ഭൂഷണ്‍ നടത്തിയ പ്രസ്താവനകള്‍ ഹരിയാണയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് എതിരായ വികാരമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. ദേശീയ ആധ്യക്ഷന്‍ ജെ.പി. നഡ്ഡ ബ്രിജ് ഭൂഷണിനോട് സംസാരിച്ചതായാണ് വിവരം. ബുദ്ധിപൂര്‍വ്വമായ മൗനം ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് നഡ്ഡ ആവശ്യപ്പെട്ടതെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുണിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. പിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ്‌രംഗ് പുണിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week