FeaturedKeralaNews

കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താൻ ശ്രമം

കോഴിക്കോട്: സ്വർണക്കടത്തു കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാർ സഞ്ചരിച്ച വാഹനത്തെ നാലു വാഹനങ്ങളിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൽപ്പറ്റയിലെ പരിപാടിയിൽ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്കു മടങ്ങവെയാണ് സംഭവമെന്ന് സുമീത്കുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകി.

കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ്  കമ്മിഷണർ സുമീത് കുമാർ. കൽപ്പറ്റയിൽനിന്ന് മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങൾ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്.

എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker