കൊവിഡ് വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാം! ഞെട്ടിപ്പിക്കുന്ന പഠനങ്ങള്‍
വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്‌സിറ്റി മില്ലര്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ഡോ. രഞ്ജിത് രാമസാമിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആറ് മാസം മുമ്പും എട്ട് മാസം മുമ്പും കൊവിഡ് ബാധിച്ച രണ്ടു പേരില്‍ ലിംഗ കോശങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. കൊവിഡ് പിടിപെടുന്നതിന് മുമ്പ് ഇവര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് ബാധിച്ചതിന് ശേഷം ഇവര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ വ്യക്തമാക്കുന്നു.
‘ലിംഗത്തിലെ രക്തക്കുഴലുകളെ വൈറസ് ബാധിക്കുകയും ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി ഞങ്ങള്‍ കണ്ടെത്തി… ‘ ഡോ. രഞ്ജിത് രാമസാമി പറഞ്ഞു. രക്തക്കുഴലുകള്‍ തകരാറിലാവുകയും തുടര്‍ന്ന് ലിംഗത്തില്‍ ആവശ്യമായ രക്തം എത്താതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.