ആറര ലക്ഷം പിന്നിട്ട് കൊവിഡ് മരണം; 1.64 കോടി പേര്‍ക്ക് രോഗബാധ
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുട എണ്ണം ആറര ലക്ഷം കടന്നു. ഇതുവരെ 6,52,039 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 1,64,18,867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരുകോടി പിന്നിട്ടെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 1,0042,362 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം കുതിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്തു രാജ്യങ്ങളിലെ കണക്ക് ഇനി പറയുംവിധമാണ്. അമേരിക്ക-43,71,839, ബ്രസീല്‍-24,19,901, ഇന്ത്യ-14,36,019, റഷ്യ-8,12,485, ദക്ഷിണാഫ്രിക്ക-4,45,433, മെക്‌സിക്കോ-3,90,516, പെറു-3,79,884, ചിലി-3,45,790, സ്‌പെയിന്‍-3,19,501, ബ്രിട്ടന്‍-2,99,426.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധയേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം. അമേരിക്ക-1,49,849, ബ്രസീല്‍-87,052, ഇന്ത്യ-32,812, റഷ്യ-13,269, ദക്ഷിണാഫ്രിക്ക-6,769, മെക്‌സിക്കോ-43,680, പെറു-18,030, ചിലി-9,112, സ്‌പെയിന്‍-28,432, ബ്രിട്ടന്‍-45,752.