26.3 C
Kottayam
Wednesday, May 1, 2024

നൂറുകണക്കിന് രോഗികള്‍,നൂറിനടുത്ത് മരണങ്ങള്‍,ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കഴിഞ്ഞ രണ്ടാഴ്ചത്തെ കൊവിഡ് നിരക്ക് അമ്പരപ്പിയ്ക്കും

Must read

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷ‌ണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു   കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഭീതി വിതച്ച പ്രദേശം കൂടിയായിരുന്നു.

ഏപ്രിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതിവേഗത്തിലുള്ള വ്യാപനമാണ് ധാരാവിയിലുണ്ടായത്. സാമൂഹിക അകമലടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലൂടെ ധാരാവി കോവിഡിനെ മെരുക്കിയതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഞായറാഴ്ച രണ്ടു കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2531 പേര്‍ക്ക് ധാരാവിയില്‍ കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ 113 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റയക്കം മാത്രമാണ്. ഇതിനിടെ ശനിയാഴ്ച മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകളും പൊതു കക്കൂസുകളും ഇടുങ്ങിയ പാതകളുമുള്ള ധാരാവിയില്‍ സാമൂഹിക അകലം പാലിക്കല്‍ അസാധ്യമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ മെയ് മുതല്‍ ഇവിടെ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

ആറര ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട് ധാരാവിയില്‍. വ്യാപനം തടയുന്നതില്‍ ധാരാവിയുടെ വിജയത്തില്‍ ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി. ലോകാരോഗ്യ സംഘടനയും ധാരാവിയെ പ്രശംസിച്ചു. ധാരാവിയിലെ വക്രത പരത്തുക എന്നത് എളുപ്പമായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കണ്ടെത്തല്‍, പിന്തുടരല്‍, പരിശോധന, ചികിത്സ എന്നിങ്ങനെ നാല് ഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാണ് ഈ രീതിയിലെത്തിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week