25.7 C
Kottayam
Tuesday, May 21, 2024

കോൺ​ഗ്രസിന്റെ മുഖമുദ്ര ചതി, ‘സ്നേഹത്തിൻറെ കട’യിൽ വിൽക്കുന്നത് വ്യാജ വീഡിയോകൾ: മോദി

Must read

മുംബൈ: പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോൺ​ഗ്രസ് വ്യാജ വീഡിയോകൾ സൃഷ്ടിച്ച് അവരുടെ ‘സ്നേഹത്തിന്റെ കടയിൽ’ വിൽക്കുന്നുവെന്ന് മോദി ആരോപിച്ചു. ധാരാശിവിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അവർ തെറ്റായ ആരോപണങ്ങളുന്നയിച്ച് തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കും. സംവരണം ഇല്ലാതാക്കുമെന്നും ഭരണഘടനയെ തകർക്കുമെന്നും പറയുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗങ്ങളിൽനിന്ന് ഏറ്റവുമധികം എം.എൽ.സിമാരും എം.എൽ.എ.മാരുമുള്ളത് ബി.ജെ.പിക്കാണ്. എന്തിനാണ് അവർ നിരന്തരം നുണകൾ പ്രചരിപ്പിക്കുന്നത്.

നിർമിതബുദ്ധി ഉപയോ​ഗിച്ച് കോൺ​ഗ്രസ് വ്യാജവീഡിയോകൾ സൃഷ്ടിച്ച് അവരുടെ സ്നേഹത്തിന്റെ കടയിൽ വിൽക്കുന്നു. തന്റെ പ്രസം​ഗങ്ങളും അവർ ഇത്തരത്തിൽ വ്യാജവീഡിയോകൾക്കായി ഉപയോ​ഗിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റുന്നതിനായി താൻ രാവും പകലും പ്രവർത്തിക്കുന്നു. അതേസമയം, തന്നെ തകർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യമെന്നും മോദി പറഞ്ഞു.

ദുർബലമായ സർക്കാരിന് ശക്തമായ രാഷ്ട്രം സൃഷ്ടിക്കാനാകുമോ? കോൺ​ഗ്രസ് സർക്കാരിന് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമോ?. കോൺ​ഗ്രസിന്റെ മുഖമുദ്ര വഞ്ചനയാണ്, മോദി ആരോപിച്ചു.

വ്യാജവീഡിയോകൾ നിർമിക്കുന്നതിൽ ബി.ജെ.പി വിദ​ഗ്ധരാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ നേരത്തെ ആരോപിച്ചിരുന്നു. രാജ്യം ഒന്നായി തുടരണം. പ്രധാനമന്ത്രി നിരന്തരമായി വിദ്വേഷ പ്രസം​ഗങ്ങൾ നടത്തുന്നുവെന്നും ഖാർ​ഗെ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week