24 C
Kottayam
Thursday, June 4, 2026

മമതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: ബി.ജെ.പി സ്ഥാനാർഥിയായ മുൻ ജഡ്ജിക്ക് പ്രചാരണ വിലക്ക്

Must read

തംലുക്: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്‌ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കമ്മിഷന്‍ വിലക്കി.

24-മണിക്കൂര്‍ സമയമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കുള്ളത്. സ്ഥാനാര്‍ഥി മാതൃകാ പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കമ്മിഷന്‍ നടപടിയെടുത്തിരിക്കുന്നത്.

വിലക്കിനോടൊപ്പം കര്‍ശനമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയിളവില്‍ പരസ്യപ്രതികരണം നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. ചെറിയരീതിയില്‍ വ്യക്തിപരമായ കടന്നാക്രമണം ഗംഗോപാധ്യായ് നടത്തിയെന്നും പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും കമ്മിഷന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ 24-മണിക്കൂര്‍ സമയമാണ് വിലക്ക്.

നേരത്തേ ഹാല്‍ഡിയയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ് മമതയെ കടന്നാക്രമിച്ചത്. വ്യക്തിപരമായി കടുത്ത പ്രയോഗങ്ങളും അദ്ദേഹം നടത്തി. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണെന്നും പ്രത്യേകിച്ച് ഭരണഘടനാപദവിയിലിരിക്കുന്ന ഒരാള്‍ക്കെതിരേയുള്ള ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ അപലപനീയമാണെന്നും കമ്മിഷന്‍ വിലയിരുത്തി.

- Advertisement -

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗംഗോപാധ്യായ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മേയ് 20-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കാനാണ് അറിയിച്ചത്. ഗംഗോപാധ്യായ് മത്സരിക്കുന്ന തംലുക് മണ്ഡലത്തില്‍ മേയ് 25-നാണ് വോട്ടെടുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week