26.6 C
Kottayam
Friday, March 29, 2024

രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് കൊവിഡ്, 3,980 മരണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,12,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3980 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,72,80,844 ആണ്. മരിച്ചവരുടെ എണ്ണം 23,01,66 ആയി. 35,66,398 പേര്‍ ചികിത്സയിലുണ്ട്. വാക്സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,25,13,339 ആയി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57,006 പേര്‍ രോഗമുക്തരായി. 920 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 6,65,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,98,545പേര്‍ രോഗമുക്തരായി. 51,472പേരാണ് ചികിത്സയിലുള്ളത്. 13,547പേര്‍ മരിച്ചു.

കര്‍ണാടകയില്‍ ഇന്നലെ 50,112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,841 പേര്‍ രോഗമുക്തരായി. 346 പേര്‍ മരിച്ചു. 17,41,046 പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 4,87,288 പേര്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week