കേരളത്തിലും ആശങ്ക! ശ്മശാനങ്ങള്‍ നിറയുന്നു; സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തില്‍ സംസ്‌കാരത്തിനു ശ്മശാനങ്ങളില്‍ പ്രതിസന്ധി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥയാണ്.

ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ വരെ ഒരു ദിവസം ശാന്തി കവാടത്തില്‍ ദഹിപ്പിക്കാറുള്ളത്.

നിലവില്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാത്രമാണ് ദഹിപ്പിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണുള്ളത്. പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവയ്ക്കാന്‍ നോക്കിയാല്‍ സംസ്ഥാനത്ത് മോര്‍ച്ചറി ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാല്‍ സംസ്‌കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News