ന്യൂഡല്ഹി:രാജ്യമെങ്ങും കോവിഡ് വൈറസ് വ്യാപനമാണ്. ഡൽഹിയിൽ കോവിഡ് വ്യാപനത്തിനൊപ്പം മരണ സംഖ്യവർദ്ധിച്ചു വരുകയാണ്. അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റൈടുത്ത ഡല്‍ഹിയിലെ പൊലീസ് ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഡല്‍ഹിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ നവജാതശിശുവിനെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചുമതല ഏറ്റെടുക്കാന്‍ ഡല്‍ഹിയിലെ വനിതാ പൊലീസുകാരിയായ രാഖി മുന്നോട്ടുവന്നത്.
കുട്ടിയുടെ മാതാപിതാക്കളുടെ ദുരവസ്ഥ മനസിലാക്കിയ രാഖി ഇക്കാര്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുകയും ദമ്പതികളെ വീട്ടില്‍ എത്തി കുട്ടിയെ പരിപാലിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News