കൊവിഡ് ബാധിതര്‍ 97 ലക്ഷം പിന്നിട്ടു; മരണസംഖ്യ അഞ്ചു ലക്ഷത്തോടടുക്കുന്നു
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. പുതുതായി 1,79,521 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 491,724 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. യുഎസില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണ 25 ലക്ഷം കടന്നു. 2,504,588 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 126,780 പേരാണ് രോഗം ബാധിച്ച് യുഎസില്‍ മരിച്ചത്.
ബ്രസീലില്‍ ആകെ മരണം 55,000 കടന്നു. ബ്രസീലില്‍ 1,233,147 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഇവിടെ 613,994 പേര്‍ക്ക് രോഗം ബാധിച്ചു.
ഇന്ത്യ നാലാം സ്ഥാനത്താണ്. 491,170 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്. യുകെ (307,980), സ്‌പെയിന്‍(294,566), പെറു (268,602) എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.