26.9 C
Kottayam
Thursday, May 16, 2024

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

Must read

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി.

മിനിമം ചാര്‍ജ് എട്ട് രൂപയായി തുടരുകയാണെങ്കില്‍ ദുരം കുറയ്ക്കണമെന്നും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ രാവിലെ 11ന് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നു മിക്ക ബസുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും കുറച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week