30.6 C
Kottayam
Tuesday, April 30, 2024

കൊവിഡ് 19:ഗൾഫിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ

Must read

ദുബായ്: കൊവിഡ് 19 ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ അഞ്ചുമലയാളികള്‍ കൂടി മരിച്ചു.ദോഹയിൽ കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി അബ്ദുൽ റസാഖ്,കുവൈറ്റിൽ കൊല്ലം സ്വദേശി അശോകൻ രാജു(50), യു എ ഇ യിൽ തൃശൂർ പാവറട്ടി സ്വദേശി ഹുസ്സൈൻ,കൊടുങ്ങല്ലൂർ സ്വദേശി സെയ്തു മുഹമ്മദ്(68)റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി(43)എന്നിവരാണ്‌ മരിച്ചത്.ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോൾ അമ്പത്തി ഏഴായി.

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,963 പേരില്‍ നടത്തിയ പരിശോധനയിൽ പുതുതായി 1,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗസംഖ്യയില്‍ വൻ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20,201ലെത്തി. 84 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തി നേടിയവരുടെ എണ്ണം 2,370 ആയി ഉയര്‍ന്നു. നിലവിൽ 17,819 പേരാണ് ചികിത്സയിലുള്ളത്. ആകെ 12പേർ മരണപ്പെട്ടു. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,20,458ലെത്തി.

കോവിഡ് 19 വ്യാപനത്തിന്റെ തോത് അറിയുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ദ്വിദിന ഡ്രൈവ്-ത്രൂ പരിശോധനാ സര്‍വേ നടത്തിയിരുന്നു. ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി നടന്ന സര്‍വേയില്‍ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 2,500 പേരുടേയും സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week