ലോക്ക്ഡൗണ്‍ പ്രഭാവം,ഇന്ത്യയില്‍ ഈ വര്‍ഷം രണ്ടരകോടി കുഞ്ഞുങ്ങള്‍ ജനിയ്ക്കുമെന്ന് യൂനിസെഫ്
ന്യൂഡല്‍ഹി ലോകത്തെയാകമാനം കീഴടക്കിയ കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളെ വീട്ടിലിരുത്തിയ ലോക്ക്ഡൗണിന് പിന്നാലെ ആഗോള തലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്). കൊറോണ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാര്‍ച്ച് 11 മുതല്‍ അടുത്ത ഡിസംബര്‍ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് യുനിസെഫ് റിപ്പോര്‍ട്ടിലുണ്ട്. മാതൃദിനം മെയ് 10 വരാനിരിക്കെയാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ലോകമെങ്ങും നാശം വിതച്ച കൊറോണയെ തുടര്‍ന്ന് താറുമാറായ ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ബേബി ബൂം മൂലമുണ്ടാകുമെന്നാണ് യുനിസെഫ് പറയുന്നത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന്‍ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നില്‍. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ പോലും ഈ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അമേരിക്ക നിലവില്‍.
കൂടാതെ കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മര്‍ദ്ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ശിശുമരണ നിരക്ക് ഉയര്‍ന്ന രാജ്യങ്ങളില്‍ ഇതു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പറയുന്നു, പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗണ്‍, കര്‍ഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാര്‍ത്ഥ്യങ്ങളെയാണു നേരിടേണ്ടി വരികയെന്നും യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റീറ്റ ഫോര്‍ വ്യക്തമാക്കി.