InternationalNews

പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടാന്‍ കമിതാക്കള്‍ വാഹനം വയലില്‍ ഇറക്കി; ചെളിയില്‍ പൂണ്ട കാര്‍ നല്‍കിയത് എട്ടിന്റെ പണി

ലണ്ടന്‍: ആരുമറിയാതെ രഹസ്യമായി കാറിനുള്ളില്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത പണി. ആളുകള്‍ ഇല്ലാതെ ഒറ്റപ്പെട്ട വയലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുമ്പോഴാണ് കാറിന്റെ ചക്രങ്ങള്‍ വയലില്‍ പൂഴ്ന്നു പോയ വിവരം ഇവര്‍ അറിയുന്നത്.

ലണ്ടനിലെ ബെക്കിങ്ഹാംഷെയറിലെ മില്‍ട്ടണ്‍ കീന്‍സില്‍ നടന്ന ഈ കൌതുകകരമായ സംഭവത്തെപ്പറ്റി മിറര്‍ ഡോട്ട് കോ യുക്കെ എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്നതിനായി ഒരു പാടത്തേക്ക് ഫോര്‍ഡ് ഫോക്കസ് എന്ന കാര്‍ ഓടിച്ചു പോയതായിരുന്നു ഇവര്‍. അതിനായി എത്തിയതോ, ബക്‌സിലെ മില്‍ട്ടണ്‍ കീന്‍സിലെ ചെളി നിറഞ്ഞ പാടത്തിലും.

ഒടുവില്‍ ശാരീരികമായി ബന്ധത്തിന് ശേഷം വാഹനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരും പിറ്റേന്ന് സ്ഥലം ഉടമയായ കര്‍ഷകന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇവര്‍ അതിനായി പാടം തന്നെ തിരഞ്ഞെടുത്തു എന്നത് കര്‍ഷകനെ പ്രകോപിതനാക്കിയിരുന്നു. പക്ഷെ വിവരം പോലീസില്‍ അറിയിക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാനായിഇവര്‍ 50 പൗണ്ട് (ഏകദേശം 5000 രൂപ) ബഹളം വച്ച കര്‍ഷകന് നല്‍കുകയും ചെയ്തു.

അതിന് ശേഷമാണ് വാഹനം മുന്നോട്ടെടുക്കാന്‍ നോക്കിയതും കാര്‍ അനങ്ങുന്നില്ല എന്ന് മനസിലായതും. അതോടുകൂടി ഒരു റിക്കവറി സംഘത്തെ ഇവര്‍ വിളിച്ചുവരുത്തി വാഹനം വയലിന്റെ പുറത്തെത്തിക്കുകയായിരുന്നു. എന്തായാലും ഈ റിക്കവറി സംഘമാണ് പിന്നീട് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തങ്ങളുടെ കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനിടെ കിട്ടിയ വളരെ രസകരമായ ഒരു ദൗത്യമായിരുന്നു ഇതെന്നാണ് ഇവര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker