31.8 C
Kottayam
Thursday, December 5, 2024

രഞ്ജിത്തിനെതിരായ പീഡനകേസ്; ഹോട്ടൽ തിരിച്ചറിയാനാകെ പരാതിക്കാരൻ; രണ്ട് ഹോട്ടലുകളിൽ തെളിവെടുക്കും

Must read

ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ തുടർ നീക്കങ്ങളുമായി പോലീസ്. പരാതിക്കാരനെ പീഡനം നടന്ന ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടക്കും. താജ്‌ഹോട്ടലിൽ വച്ചാണ് രഞ്ജിത്ത് പീഡിപ്പിച്ചത് എന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴി. എന്നാൽ താജ്‌ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ യുവാവിന് കഴിയുന്നില്ല.

വിമാനത്താവളത്തിന് സമീപം ഉൾപ്പെടെ നാല് ഹോട്ടലുകളാണ് ബംഗളൂരുവിൽ ഉള്ളത്. ഇതിൽ ഏത് ഹോട്ടലിലേക്കാണ് രഞ്ജിത്ത് വിളിച്ചത് എന്ന് അറിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഒൻപത് വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. അതിനാൽ ഹോട്ടൽ ഏതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് പരാതിക്കാരന് ഹോട്ടലിന്റെ ചിത്രം അയച്ച് നൽകിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. യുവാവിന്റെ പരാതിയിൽ ദേവനഹള്ളി പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

അതേസമയം നാല് ഹോട്ടലുകളിൽ രണ്ട് ഹോട്ടലുകളിൽ എത്തി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. യശ്വന്ത്പുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിയാണ് തെളിവെടുക്കുക. ഇതിന് ശേഷം രഞ്ജിത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; യുവതി അറസ്റ്റിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

Popular this week