33.9 C
Kottayam
Sunday, April 28, 2024

ഈ സ്നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം കളക്ടര്‍ എസ്. സുഹാസ്

Must read

കൊച്ചി: പ്രളയകാലത്തെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഓടിനടക്കുമ്പോള്‍ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചുവെന്ന് കളക്ടര്‍ കുറിച്ചു. ഇല്ല എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞ ഉടനെ ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് അമ്മ പറയുകയായിരുന്നുവെന്ന് സുഹാസ് വ്യക്തമാക്കുന്നു. ഈ സ്നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത് . വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്ന് മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week