ഉയരങ്ങളില്‍ നിന്ന് ക്ലിഫ് ജമ്പ് ചെയ്ത് രഞ്ജിനി ഹരിദാസ്,വീഡിയോ വൈറല്‍
കൊച്ചി:ടെലിവിഷന്‍ അവതാരക എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്‌കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബാലിയിലെ സാഹസിക യാത്രയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉയരങ്ങളില്‍ നിന്ന് വെള്ളത്തിലേക്ക് ക്ലിഫ് ജമ്പ് ചെയ്യുന്ന താരത്തെ വീഡിയോയില്‍ കാണാം. ഈ നിമിഷം അനുഭവിച്ചറിഞ്ഞ ആകാംഷ എങ്ങനെ മറക്കാനാകുമെന്നാണ് രഞ്ജിനി വീഡിയോ പങ്കിവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. യുവര്‍ഫിട്രിപ് എന്ന ഹാഷ്ടാഗിലാണ് രഞ്ജിനി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാഹസികതകള്‍ തുടരട്ടെ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴേ കുറിക്കുന്നത്.
https://youtu.be/ot5vECaAvg8