ബിഹാർ വോട്ടെണ്ണലിൽ അട്ടിമറി ശ്രമം, ആരോപണവുമായി ആർ.ജെ.ഡി

പാറ്റ്‍ന:ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി. പന്ത്രണ്ട് സീറ്റുകളിലാണ് ആര്‍ജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തില്‍ പിന്നോട്ട് പോയെങ്കിലും കേവലഭൂരിപക്ഷം തിരിച്ചുപിടിച്ച എന്‍ഡിഎ 125 സീറ്റുകളില്‍ മുന്നേറുകയാണ്. മഹാസഖ്യം 111 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 18 ഇടത്തും മുന്നിലാണ്.

ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. തൊട്ടുപിന്നിൽ 73 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷം തുടക്കത്തിൽ ഉയർത്തിയ മുന്നേറ്റം നിലനിർത്തി 18 സീറ്റുകളിൽ മുന്നിലാണ്. അതേ സമയം 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മഹാസഖ്യത്തിൽ വലിയ തിരിച്ചടി നൽകിയത് കോൺഗ്രസ് ആണെന്നാണ് വിലയിരുത്തൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News