ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്.
രണ്ട് പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം.
കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News