32 C
Kottayam
Friday, October 4, 2024

CATEGORY

National

മണ്ണിടിച്ചിലിൽ ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ തകര്‍ന്നുവീണു

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണ്ണമായും ഇടിയുകയായിരുന്നു. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി...

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ കേന്ദ്രമന്ത്രിയെ ചെളിവാരിയെറിഞ്ഞ് ജനക്കൂട്ടം

ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വന്‍പ്രതിഷേധം. മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു....

കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ, അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ:മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും...

ഇടുക്കിയിൽ സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ,

ഇടുക്കി:സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐ ആർ ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ്...

സ്കൂളിലെ പൊണ്ണത്തടിയൻ,ബസിലിരുന്നു കണ്ട് ജാവലിൻ പഠനം,സ്വർണ്ണമെറിഞ്ഞു വീഴ്ത്തിയ നീരജ് ചോപ്രയുടെ കഥയിങ്ങനെ

ന്യൂഡൽഹി:ഹരിയാണയിലെ പാനിപതിൽ നിന്ന 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിൽ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളർന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നവൻ നീരജ് ആയിരുന്നു. ആദ്യത്തെ...

ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍സന്‍...

അതിർത്തിയില്‍ സമാധാനം; ഗോഗ്രയിൽനിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചു

ന്യൂഡൽഹി:കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിതർക്കത്തിന് അയവ്. ഒന്നരവർഷത്തോളം നീണ്ട കടുത്ത നിലപാടുകൾക്കൊടുവിൽ ഗോഗ്രയിൽ (പട്രോളിങ് പോയന്റ് 17എ) നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് ഇരുവിഭാഗത്തെയും സൈനികർ മുൻസ്ഥിരതാവളങ്ങളിലേക്ക് മടങ്ങിയത്....

45-നും അതിനു മുകളിൽ പ്രായമുള്ളവരുടെയും കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനം

ന്യൂഡൽഹി:45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക്, കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിൽ കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. ശേഖരിച്ച...

പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു, രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഡൽഹി:പുരാനി നങ്കലിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയിലാണ് നടപടി....

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി; സ്വയംപ്രഖ്യാപിത ആള്‍ദൈവവും കൂട്ടാളികളും പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ സ്വയംപ്രഖ്യാപിത ആൾദൈവം വിശ്വ ചൈതന്യ സ്വാമി അറസ്റ്റിൽ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും വഞ്ചിച്ചെന്നുമുള്ള പരാതിയിലാണ് സ്വാമിയെ നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. സ്വാമിയുടെ നൽഗോണ്ടയിലെ...

Latest news