ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. നിലവില്‍ ഇന്ത്യയില്‍ അഞ്ച് ഇയുഎ വാക്‌സിനുകള്‍ ഉണ്ട്. ഇത് കൊവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണിത്. ഇന്ത്യയില്‍ ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലില്‍ അനുമതി തേടിയിരുന്നു.

ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News