24.2 C
Kottayam
Saturday, June 6, 2026

യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ?രാത്രി ഇറങ്ങി നടക്കാനാകോ ?

Must read

കൊച്ചി:മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന നടനെ ഏവര്‍ക്കും ഇഷ്ടമാണ്. കാലങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ കസറി. സമീപകാലത്ത് ജയിലര്‍ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന് രാജ്യമെമ്പാടുമായി വിനായകന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലവില്‍ തെക്കു വടക്ക് എന്ന സിനിമയാണ് വിനായകന്‍റേതായി റിലീസ് ചെയ്യുന്നത്. ഇന്ന് ചിത്രം തിയറ്ററില്‍ എത്തും. ഈ അവസരത്തില്‍ നാടുവിട്ട് യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ട് എന്ന് പറയുകയാണ് വിനായകന്‍. പഠിക്കാന്‍ വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിന് കൂടിയാണെന്നാണ് വിനായകന്‍ പറയുന്നത്.

ശരിക്കും അവർ പഠിക്കാനല്ല പോകുന്നത്. ഞാൻ മനസിലാക്കിയ കാര്യമാണത്. വിദ്യാഭ്യാസത്തിന് വേണ്ടി നാടുവിടുന്നു എന്നതല്ല. സ്വാതന്ത്ര്യത്തിന് വേണ്ടി നാട് വിടുന്നതാണ്. പഠിക്കുന്നത് അവിടെയായാലും ഇവിടെയായാലും നടക്കും. കൊച്ചിയിലെ തോപ്പുംപടി പാലത്തിലൂടെ രാത്രിയിൽ നടക്കാൻ സ്ത്രീകൾക്ക് പറ്റോ. പറ്റില്ല. അതിന് മുൻപ് തന്നെ കഴുകന്മാർ വരും. അവർ നോക്കിയപ്പോൾ പുറത്തോട്ട് പോകാം. യൂറോപ്പിലൊക്കെ രാത്രി 12 മണിക്കൊക്കെ സന്തോഷമായി നടക്കാം.

പുറംനാടുകളിൽ പഠിക്കാൻ പോകുന്നുവരും ഉണ്ട്. പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പ്രത്യേകിച്ച് സ്ത്രീകൾ വിദേശത്തേക്ക് പോകുന്നത്. ടു പീസ് ഇട്ട് വർക്കലയിൽ പോകോ. പക്ഷേ അമേരിക്കയിൽ പോകും. ആർട്ടിസ്റ്റുകളൊക്കെ ടു പീസ് ഇട്ട് വിദേശ ബീച്ചുകളിൽ നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടും.

- Advertisement -

എന്തുകൊണ്ട് കേരളത്തിലെ ബീച്ചിൽ നിന്നും അങ്ങനെ ഫോട്ടോയിടുന്നില്ല. അത്രയൊന്നും ആയിട്ടില്ല കേരള സമൂഹം. ആകക്കൂടെ കുറച്ച് നാളുകളെ ഉള്ളു നമുക്ക്. മരണം വരെ സന്തോഷിക്കണം. അതുകൊണ്ടാണ് പിള്ളേര് പുറത്തേക്ക് പോകുന്നത്. എന്റെ അറിവിൽ സ്വാതന്ത്ര്യത്തിന് വേണ്ടി അവർ നാടുവിട്ട് പോകുന്നതാണ്”, എന്നാണ് വിനായകന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week