പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ കേന്ദ്രമന്ത്രിയെ ചെളിവാരിയെറിഞ്ഞ് ജനക്കൂട്ടം

ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വന്‍പ്രതിഷേധം. മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. പൊലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാര്‍ തടഞ്ഞു.

പ്രളയത്തില്‍ ഷിയോപൂര്‍ മേഖലയില്‍ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രളയ മുന്നറിയിപ്പുകളൊന്നും നല്‍കിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പിഴവാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. 24 പേരോളം ഇവിടെ മരിച്ചുവെന്നാണ് വിവരം. 8 ജില്ലകളിലായി 1250 ഗ്രാമങ്ങളില്‍ പ്രളയം നാശം വിതച്ചെന്നും 9,000ത്തോളം ആളുകളെ ഏറ്റവും മോശം സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയെന്നുമാണ് അധികൃതര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News